തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിലൂടെ അറിയാം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാൻ പുതിയ മൊബൈൽ ആപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതുമുതലുള്ള പുരോഗതി 'പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. 16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. 

സംസ്ഥാന, ജില്ലാ, കോർപറേഷൻ, നഗരസഭ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പിൽ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാൻ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. എസ്.എസ്.എൽ.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേർ ആപ്പിലൂടെ അറിഞ്ഞിരുന്നു.
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പ് ഗൂഗിൾ പ്‌ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.

Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും