കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു
കോട്ടയം: കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു- പ്രതിദിന സർവീസാക്കണമെന്ന ആവശ്യവും ശക്തം
______________________________________________
കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 02.03 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പേ ബുക്കിംഗ് പൂർത്തിയാകുന്നതിനാൽ ഈ ട്രെയിന് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അതുകൊണ്ടുതന്നെ സർവീസ് പ്രതിദിനമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏറ്റവും നൂതനമായ LHB കോച്ചുകളാണ് വേളാങ്കണ്ണി ട്രെയിനിൽ നിലവിൽ ഉപയോഗിക്കുന്നത്. വൃത്തിയുള്ള കോച്ചുകളും ടോയ്ലറ്റുകളും മികച്ച മൈന്റൈനൻസും വേളാങ്കണ്ണി ട്രെയിൻ യാത്ര ഇപ്പോൾ കൂടുതൽ അവിസ്മരണീയമാക്കുകയാണ്
എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 01.00 ന് പുറപ്പെട്ട് കോട്ടയം, കൊല്ലം ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ് 2023 സെപ്റ്റംബർ അവസാന വാരത്തോടെയാണ് ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്നവിധം റെയിൽവേ സ്ഥിരപ്പെടുത്തിയത്
ശനിയാഴ്ച ഉച്ചയ്ക്ക് 02.03 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 05.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ്. പള്ളി സന്ദർശിച്ച ശേഷം അന്ന് സന്ധ്യയ്‌ക്ക് 06.40 ന് തന്നെ ഈ തീവണ്ടിയിൽ കോട്ടയത്തേയ്ക്ക് മടങ്ങാവുന്നതാണ്. അതുപോലെ തിങ്കളാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിനിൽ ചൊവ്വാഴ്ച വേളാങ്കണ്ണി സന്ദർശിച്ച് അന്ന് സന്ധ്യയ്ക്ക് തന്നെ ട്രെയിൻ കയറിയാൽ ബുധനാഴ്ച രാവിലെ കോട്ടയത്ത് മടങ്ങി എത്താവുന്നതാണ്. വേളാങ്കണ്ണിയിൽ നിന്ന് സന്ധ്യയ്ക്ക് 06.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് കോട്ടയത്ത് രാവിലെ 10.10 ന് എത്തിച്ചേരുന്നതാണ്.
കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി വഴി വേളാങ്കണ്ണിയ്ക്കുള്ള യാത്ര ഏറ്റവും ഹൃദ്യമായ ഒരു അനുഭവം കൂടിയായിരിക്കും. കേരളത്തിലെ വേളാങ്കണ്ണി തീർത്ഥാടകരിൽ സിംഹഭാഗവും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണി യാത്ര ചെയ്യുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും. പള്ളികൾ കേന്ദ്രീകരിച്ച് നിരവധി ബസുകൾ വേളാങ്കണ്ണിയ്‌ക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും പ്രായമായവർക്കും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർക്കും ട്രെയിൻ യാത്രയാണ് ഏറെ സുരക്ഷിതം.
യാത്രക്കാരുടെ തിരക്കും ടിക്കറ്റിന്റെ ലഭ്യതക്കുറവും സർവീസ് പ്രതിദിനമാക്കണമെന്ന് ആവശ്യം ശരിവെയ്ക്കുന്നു. ജനപ്രതിനിധികളുടെ ഇടപെടൽ ഇവിടെ അനിവാര്യമാണ്. അതുപോലെ ജില്ലയിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടകർ ഏറ്റവും അധികമുള്ള അതിരമ്പുഴ, പാലാ, കിടങ്ങൂർ, മണർകാട്, കുറവിലങ്ങാട്, വയല, നീണ്ടൂർ, മാന്നാനം എന്നിവിടങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വേളാങ്കണ്ണി ട്രെയിന് സ്റ്റോപ്പ് അനുവദിക്കുന്നതും നിരവധിയാളുകൾക്ക് പ്രയോജനപ്പെടുന്നതാണ്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടക്കുന്ന ഏറ്റുമാനൂർ സ്റ്റേഷൻ കോട്ടയം ജില്ലയുടെ കിഴക്കേ കവാടം കൂടിയാണ്.
______________________________________________
➡️𝕂𝕆𝕋𝕋𝔸𝕐𝔸𝕄 𝕋𝕆 𝕍𝔼𝕃𝔸ℕ𝕂𝔸ℕℕ𝕀 (𝕂𝕋𝕐𝕄-𝕍𝕃ℕ𝕂)
🚂ട്രെയിൻ നമ്പർ : 16361
⏩വേളാങ്കണ്ണിയ്ക്കുള്ള ട്രെയിനിന്റെ കോട്ടയം സമയം - 02:00 (ഉച്ചയ്ക്ക്)
♻️ശനി, തിങ്കൾ ദിവസങ്ങളിൽ മാത്രം
______________________________________________
⬅️ 𝕍𝔼𝕃𝔸ℕ𝕂𝔸ℕℕ𝕀 𝕋𝕆 𝕂𝕆𝕋𝕋𝔸𝕐𝔸𝕄 (𝕍𝕃ℕ𝕂-𝕂𝕋𝕐𝕄)
🚂ട്രെയിൻ നമ്പർ : 16362
⏮️ വേളാങ്കണ്ണിയിൽ നിന്നുള്ള മടക്കയാത്രയുടെ സമയം : 06:40PM(സന്ധ്യയ്‌ക്ക്)
♻️ഞായർ, ചൊവ്വാ ദിവസങ്ങളിൽ മാത്രം
______________________________________________
ടിക്കറ്റ് നിരക്ക് : ( ഒരാൾക്ക് ഒരു ദിശയിലേയ്ക്ക്/ONE SIDE)
ജനറൽ/അൺ റിസേർവ്ഡ്: ₹ 200
സ്ലീപ്പർ ക്ലാസ് (ബെർത്ത്) : ₹360
3rd AC സ്ലീപ്പർ (3 Tier AC) : ₹975
2nd AC സ്ലീപ്പർ (2 Tier AC) : ₹1380
സ്ലീപ്പർ കോച്ചുകളിൽ യാത്ര തെരെഞ്ഞെടുത്താൽ വേളാങ്കണ്ണിയിൽ ഇറങ്ങിയാൽ റൂമെടുക്കേണ്ട ആവശ്യം വരുന്നില്ല. പള്ളിയുമായി ബന്ധപ്പെട്ട് കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോട് കൂടിയ നിരവധി റൂമുകളും, ഡോർമെറ്ററികളും വേളാങ്കണ്ണിയിൽ ലഭ്യമാണ്...
കൂടുതൽ വിവരങ്ങൾക്ക്
അജാസ് വടക്കേടം
📲9947 8080 34
Comments
Post a Comment