കേരള കോൺഗ്രസിന്റെ എൽഡിഎഫ് മുണണി പ്രവേശനം: അനവധി പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ
കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട് എൽഡിഎഫിൽ എത്തിച്ചേർന്ന ജോസ് കെ മാണിക്ക് വമ്പിച്ച വരവേൽപ്പാണ് എൽഡിഎഫ് മുന്നണി നൽകിയത്. കർഷകരുടെയും സാധാരണക്കാരുടെയും പാർട്ടിയായ കേരള കോൺഗ്രസ് മുന്നോട്ടുവെച്ച എല്ലാവിധ ആശയങ്ങളെയും സർവ്വാത്മന ഏറ്റെടുത്തുകൊണ്ടാണ് എൽഡിഎഫ് ജോസ് കെ മാണിക്ക് മുന്നണി പ്രവേശം ഒരുക്കിയത്. സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം, കേരള റബ്ബർ ലിമിറ്റഡ് കമ്പനി, കാർഷിക പ്രശ്നങ്ങളിൽ പരിഹാരം തുടങ്ങി അനവധി പദ്ധതികൾ ശരവേഗത്തിൽ സർക്കാർ പ്രഖ്യാപിച്ചത് വഴി ഇടതുജനാധിപത്യ മുന്നണിക്ക് കുറഞ്ഞ നാൾ കൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റാനായി.
കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശന സമയത്ത് സർക്കാർ കൈക്കൊണ്ട സാമ്പത്തിക സംവരണം, എയ്‌ഡഡ് അധ്യാപക നിയമന അംഗീകാരം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, പഴം- പച്ചക്കറി താങ്ങുവില പ്രഖ്യാപനം, കാർഷിക കമ്മീഷൻ, സിയാൽ മോഡൽ റബർ കമ്പിനി, കെഎം മാണി വിഭാവനം ചെയ്ത രീതിയിൽ കാരുണ്യ ചികിൽസാ സഹായ പദ്ധതി നിലനിർത്താനുള്ള തീരുമാനം, കുടിയേറ്റ മേഖലകളിൽ ഉപാധിരഹിത പട്ടയം നൽകൽ, ക്ഷേമ പെൻഷനുകൾ 1400 രൂപയായി ഉയർത്തിയ നടപടി തുടങ്ങിയ ജനക്ഷേമകരമായ നടപടികൾ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ യുഡിഎഫിൽ ജോസ് കെ മാണി അവതരിപ്പിച്ചെങ്കിലും മുസ്‌ലിംലീഗിന്റെയും മറ്റും ശക്തമായ എതിർപ്പുമൂലം പ്രാബല്യത്തിൽ വന്നില്ല.
മധ്യകേരളത്തിലെ സാധാരണക്കാരുടെയും കർഷകരുടേയും നീറുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട് കൊണ്ട് മധ്യകേരളം ജോസ് കെ മാണിയുടെ സഹായത്തോടെ നേടുവാനും അതുവഴി ഭരണത്തുടർച്ചയും ഇടതുമുന്നണി ലക്ഷ്യമിടുന്നു.
കാലങ്ങളായി ഉയർത്തിയിരുന്ന സാമ്പത്തിക സംവരണ വിഷയത്തിനു പരിഹാരമുണ്ടായതും ,കാർഷിക പ്രശ്നങ്ങളിലുള്ള സർക്കാരിന്റെ ഇടപെടലും, അധ്യാപകനിയമനത്തിലെ അംഗീകാരവും മൂലം വിവിധ സമുദായ സംഘടകൾ സർക്കാരിന് വൻ പിന്തുണയാണ് നൽകിയിരിക്കുന്നത്.അതോടൊപ്പം നിരവധി ബിഷപ്പുമാർ സർക്കാറിനെ അഭിനന്ദിക്കുകയും ചെയ്തു. വൈദികരുടെയും സഭാ സംഘടന നേതാക്കന്മാരുടെയും നേതൃത്വത്തിൽ സർക്കാറിന് അനുകൂലമായി പ്രകടനങ്ങളും അനുമോദന യോഗങ്ങളും നടക്കുകയുമുണ്ടായി.
ഹാഗിയ സോഫിയ കത്തീഡ്രൽ പള്ളി വിഷയത്തിലും, സാമ്പത്തിക സംവരണ വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത തീവ്ര വർഗ്ഗീയ നിലപാടുകളും, വെൽഫെയർ പാർട്ടിയുമായും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനവും മതേതര,ജനാധിപത്യ വിശ്വാസികളിൽ വലിയ ആശങ്കയും എതിർപ്പുമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇടതുമുന്നണിയെ മതേതര ജനാധിപത്യ വിശ്വാസികൾ നെഞ്ചേറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് തെളിവാണ് കേരള കോൺഗ്രസ് എം ന്റെ ശാക്തിക മേഖലയായ മധ്യകേരളത്തിലടക്കം വൻ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതും.
Comments
Post a Comment