ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ അടക്കുന്നു
ഏറ്റുമാനൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടാൻ വ്യാപാരവ്യവസായ ഏകോപന സമിതിയുടെ തീരുമാനം. ഏറ്റുമാനൂർ ടൗണിലെ 600 റോളം സ്ഥാപനങ്ങൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. മെഡിക്കൽ, പലചരക്ക്, പച്ചക്കറി തുടങ്ങിയവ തുറന്ന് പ്രവർത്തിക്കും. ഹോട്ടലുകളിൽ പാർസൽ സൗകര്യം മാത്രം ലഭ്യമാക്കും.
തുറക്കുന്ന സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക എന്നതാണ് തീരുമാനം. ഒരാഴ്ച സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനമെങ്കിലും കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.
Comments
Post a Comment