ഏറ്റുമാനൂർ പേരൂർ കവലയിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കും കോവിഡ്
ഏറ്റുമാനൂരിൽ ആശങ്ക വർദ്ധിക്കുന്നു
ഏറ്റുമാനൂർ: കോവിഡ് ബാധയുടെ ആശങ്കയില്‍ ഏറ്റുമാനൂര്‍ വീണ്ടും. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയതില്‍ നിന്നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മല്‍സ്യ മാര്‍ക്കറ്റിലെ രണ്ടു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചുമട്ടു തൊഴിലാളിക്കും മീന്‍ വീടുകളില്‍ എത്തിച്ചു വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരനും കോവിഡ് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു.
Comments
Post a Comment