സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധന, 608 പേര്‍ക്ക് കൊവിഡ്


തിരുവനന്തപുരം:സംസ്ഥാനത്ത് 608 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം അറുനൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. 398 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. സമ്പര്‍ക്കരോഗബാധയുണ്ടായ 26 പേരുടെ ഉറവിടം തിരിച്ചറിയാനായില്ല എന്നതും ആശങ്കയേറ്റുന്നു.

തിരുവനന്തപുരം 201, എറണാകുളം 70, കോഴിക്കോട് 58, മലപ്പുറം 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3. 130 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. 181 പേർ രോഗമുക്തരായി.


കേരളത്തില്‍ മൂന്നാംഘട്ടവ്യാപനം
കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലെന്ന് മുഖ്യമന്ത്രി. ക്ലസ്റ്ററുകളില്‍ കോവിഡ് പടരുന്നതാണ് മൂന്നാംഘട്ട രോഗവ്യാപനം. അടുത്തഘട്ടം സമൂഹവ്യാപനമെന്ന് മുഖ്യമന്ത്രി. അത് തടയാന്‍ കഴിയണം. വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും