ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 പേരിൽ പരിശോധന നടത്തിയതിൽ 33 പേർക്കാണ് പോസിറ്റിവായത്.
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 പേരിൽ പരിശോധന നടത്തിയതിൽ 33 പേർക്കാണ് പോസിറ്റിവായത്. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരിൽ ഭൂരിഭാഗം പേരും അയൽ സംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടക്കുകയും ചെയ്തിരുന്നു. മാർക്കറ്റിന് സമീപം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
Comments
Post a Comment