Posts

Showing posts from July, 2020

കോട്ടയത്ത് 118 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

Image
ആകെ 557 രോഗികള്‍ കോട്ടയം ജില്ലയില്‍ 118 പേര്‍ക്കു കൂടി കോവിഡ് ;32 അതിഥി തൊഴിലാളികള്‍ കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 45 പേര്‍ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഇതില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27  വാര്‍ഡുകളില്‍ താമസിക്കുന്ന 32 അതിഥി തൊഴിലാളികളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡ്, കാണക്കാരി, മാഞ്ഞൂര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു.  പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു.  ന...

ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Image
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 പേരിൽ പരിശോധന നടത്തിയതിൽ 33 പേർക്കാണ് പോസിറ്റിവായത്. ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 പേരിൽ പരിശോധന നടത്തിയതിൽ 33 പേർക്കാണ് പോസിറ്റിവായത്. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും അയൽ സംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടക്കുകയും ചെയ്തിരുന്നു. മാർക്കറ്റിന് സമീപം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രി സന്ദർശനം അടിയന്തര ഘട്ടങ്ങളിൽ മാത്രം

Image
ചികിത്സയ്ക്ക് ടെലിഫോണ്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നേരിട്ട് ചികിത്സ തേടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു.  രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ പോലും തിരക്ക് വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിന് ഇടയാക്കും. ഡോക്ടറുടെ സേവനത്തിനായി സൗജന്യ ടെലി കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. 7034322777 എന്ന ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരില്‍ ഡോക്ടറുമായി നേരില്‍ സംസാരിക്കാം. വാട്സപ്പ് സന്ദേശമയച്ചാല്‍ ഡോക്ടര്‍ തിരികെ വിളിക്കുന്നതാണ്. ഇതിനു പുറമെ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഈസഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനവും പ്രയോജനപ്പെടുത്താം. https://esanjeevaniopd.in/kerala    എന്ന ലിങ്ക് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കാവുന്നതാണ്....

ജീവനക്കാരന് കോവിഡ്; ജില്ലാ കളക്ടര്‍ ക്വാറന്റയിനില്‍

Image
കോട്ടയം :ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റയിനില്‍ പ്രവേശിച്ചു. കളക്ടറുടെ കാര്യാലയത്തിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.  ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കളക്ടറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനും ഉള്‍പ്പെടെ 14 പേരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും ക്വാറന്റയിന്‍ നിര്‍ദേശിച്ചു. കൂടുതല്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.  രോഗം ബാധിച്ച ജീവനക്കാരന്‍ ജൂലൈ 18നാണ് അവസാനം ഓഫീസില്‍ എത്തിയത്. പനിയുണ്ടായതിനെത്തുടര്‍ന്ന് 21ന് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. അവസാന സമ്പര്‍ക്കത്തിനുശേഷം ഏഴു ദിവസം തികയുന്ന ജൂലൈ 26ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇന്നു മുതല്‍ കോട്ടയത്തെ ഔദ്യോഗിക വസതിയില്‍നിന്നായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അണുവിമുക്തമാക്കിയശേഷം ഓഫീസ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടയത്ത് ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Image
51 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്ക രോഗികള്‍ 41 കോട്ടയം :സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.    പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും  കോവിഡ്  ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ അഞ്ചു പേര്‍വീതം രോഗബാധിതരായി.  ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 275 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍ ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 1.ന...

ഏറ്റുമാനൂർ പേരൂർ കവലയിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കും കോവിഡ്

Image
ഏറ്റുമാനൂരിൽ ആശങ്ക വർദ്ധിക്കുന്നു  ഏറ്റുമാനൂർ : കോവിഡ് ബാധയുടെ ആശങ്കയില്‍ ഏറ്റുമാനൂര്‍ വീണ്ടും. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയതില്‍ നിന്നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മല്‍സ്യ മാര്‍ക്കറ്റിലെ രണ്ടു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചുമട്ടു തൊഴിലാളിക്കും മീന്‍ വീടുകളില്‍ എത്തിച്ചു വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരനും കോവിഡ് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു.

കോട്ടയത്ത് ഇന്ന് 46 പേർക്ക് കോവിഡ്, 36 പേർക്ക് സമ്പർക്കം വഴി

Image
സമ്പര്‍ക്കം മൂലം 36 പേര്‍ക്കു കൂടി കോവിഡ്; ആകെ 46 പുതിയ രോഗികള്‍ കോട്ടയം : കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേന 36 പേര്‍ക്കു കൂടി കോവിഡ് 19 ബാധിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 46 പേര്‍ പുതിയതായി രോഗബാധിതരായി. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശേരി മേഖലയിലാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ചങ്ങനാശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.  ജില്ലയില്‍ ഇതുവരെ 521 പേര്‍ക്ക് കോവിഡ് ബാധിച്ചു. 253 പേര്‍ രോഗമുക്തരായി. 268 പേര്‍ ചികിത്സയിലുണ്ട്. മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-87, പാലാ ജനറല്‍ ആശുപത്രി-59, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-47, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32,  എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2,  ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവ...

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ്

Image
രോഗമുക്തി നേടിയത് 245 പേർ  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപ...

ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ അടക്കുന്നു

Image
  ഏറ്റുമാനൂർ :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടാൻ വ്യാപാരവ്യവസായ ഏകോപന സമിതിയുടെ തീരുമാനം. ഏറ്റുമാനൂർ ടൗണിലെ 600 റോളം സ്ഥാപനങ്ങൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. മെഡിക്കൽ, പലചരക്ക്, പച്ചക്കറി തുടങ്ങിയവ തുറന്ന് പ്രവർത്തിക്കും. ഹോട്ടലുകളിൽ പാർസൽ സൗകര്യം മാത്രം ലഭ്യമാക്കും.  തുറക്കുന്ന സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക എന്നതാണ് തീരുമാനം. ഒരാഴ്ച സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനമെങ്കിലും   കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. 

സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധന, 608 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം :സംസ്ഥാനത്ത് 608 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം അറുനൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. 398 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. സമ്പര്‍ക്കരോഗബാധയുണ്ടായ 26 പേരുടെ ഉറവിടം തിരിച്ചറിയാനായില്ല എന്നതും ആശങ്കയേറ്റുന്നു. തിരുവനന്തപുരം 201, എറണാകുളം 70, കോഴിക്കോട് 58, മലപ്പുറം 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3. 130 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. 181 പേർ രോഗമുക്തരായി. കേരളത്തില്‍ മൂന്നാംഘട്ടവ്യാപനം കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലെന്ന് മുഖ്യമന്ത്രി. ക്ലസ്റ്ററുകളില്‍ കോവിഡ് പടരുന്നതാണ് മൂന്നാംഘട്ട രോഗവ്യാപനം. അടുത്തഘട്ടം സമൂഹവ്യാപനമെന്ന് മുഖ്യമന്ത്രി. അത് തടയാന്‍ കഴിയണം. വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിൽ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Image
ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 109 കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയില്‍ 11 പേര്‍ രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.  പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 14,  എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്. ഇതുവരെ ജില്ലയില്‍ ആകെ 267 പേര്‍ രോഗബാധിതരായി. ഇതില്‍ 158 പേര്‍ രോഗമുക്തരായി. * രോഗം സ്ഥിരീകരിച്ചവര്‍ * ---------- .ജൂണ്‍ 14ന് ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന   വാഴൂര്‍ സ്വദേശിനി(28). രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ...