ഞായർ ലോക്ഡൗൺ; കനത്ത ജാഗ്രത
ആരാധനാലയങ്ങൾ ഹോട്ടൽ മാൾ ശുചികരണം നാളെ
തിരുവനന്തപുരം: കൊവിഡ് 19 ആശങ്കകള്‍ പടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുളളൂ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുളള ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യാത്ര ഇളവുണ്ടാകും.
ശനിയാഴ്‌ച 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.
ആശുപത്രി, മെഡിക്കൽ സ്റ്റോർ, ലബോറട്ടറി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കു പ്രവർത്തിക്കാം. ഹോട്ടലിലെ പാഴ്സൽ കൗണ്ടറുകൾ രാവിലെ 8 മുതൽ രാത്രി 9 വരെ. ഓൺലൈൻ ഭക്ഷണവിതരണം രാത്രി 10 വരെ. ആരാധനാലയങ്ങൾ, ഷോപ്പിങ്, മാളുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനു മുന്നോടിയായുള്ള ശുചീകരണം നാളെയാണു നടത്തേണ്ടത്.
Comments
Post a Comment