എട്ട് ജില്ല കോവിഡ് മുക്തം, സംസ്ഥാനത്ത് ഇന്നും കോവിഡില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ബുധനാഴ്ച ആർക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരുടെ ഫലം നെഗറ്റീവായി. കോട്ടയത്ത് ആറ് പേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തരായത്.
502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 30 പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
34,599 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 34,603 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ മാത്രമാണ് ഇനി കോവിഡ് കേസുകൾ ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments
Post a Comment