തുടർച്ചയായ രണ്ടാം ദിവസവും പുതിയ രോഗികൾ ഇല്ല

• ഇനി ചികിത്സയിലുള്ളത് 34 പേർ മാത്രം
• പുതിയ തീവ്രബാധിത മേഖലകളില്ല
• 61 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം. തിങ്കളാഴ്ച ആർക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെഗറ്റീവായി. ഇത് ആദ്യമായാണ് ഇത്രയധികം പേരുടെ ഫലം നെഗറ്റീവാകുന്നത്.
34 പേർ മാത്രമാണ് സംസ്ഥാനത്ത് ഇനി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ  എണ്ണം 34 ആയി മാറും.  21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു.



Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും