ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും

ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ

ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ലോക്ഡൗണ്‍ കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ മാത്രമാക്കും. കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ഡൗണ്‍ തുടരും. ജൂണ്‍ എട്ടുമുതല്‍ വിപുലമായ ഇളവുകള്‍ ഏർപ്പെടുത്തും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കും. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയും ജൂണ്‍ എട്ടുമുതല്‍ തുറക്കാം. ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖയനുസരിച്ച് പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രണ്ടാംഘട്ടത്തില്‍ തുറന്നു പ്രവർത്തിക്കും. സ്കൂളുകളും കോളജുകളും തുറക്കുന്നത് സംസ്ഥാനങ്ങളോടാലോചിച്ച് തീരുമാനിക്കും.
രാത്രിയാത്രാനിരോധനം തുടരും. രാത്രി 9 മുതല്‍ രാവിലെ 5 മണി വരെ യാത്രാനിരോധനം തുടരും. തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല. തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ മൂന്നാംഘട്ടത്തില്‍ മാത്രം തുറന്നു പ്രവർത്തിക്കും. രാജ്യാന്തരവിമാനസര്‍വീസ് പുനഃരാരംഭിക്കുന്നതും സ്ഥിതി വിലയിരുത്തിയശേഷം മാത്രമായിരിക്കും. മെട്രോ റെയില്‍ സര്‍വീസ്മൂ ന്നാംഘട്ടത്തിലായിരിക്കും. തീയതി പിന്നീട് തീരുമാനിക്കും.

Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും