സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോവിഡ്; വയനാട്ടിൽ വീണ്ടും കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. വൈറസ് സ്ഥിരീകരിച്ച മറ്റൊരാൾ കണ്ണൂരിൽ നിന്നാണ്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.
Comments
Post a Comment