കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത് അതിരമ്പുഴ, മുണ്ടക്കയം സ്വദേശികൾക്ക്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച ര​ണ്ടു പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ​നി​ന്നു വ​ന്ന അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യു​ടെ​യും (29) മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും വ​ന്ന മു​ണ്ട​ക്ക​യം മ​ടു​ക്ക സ്വ​ദേ​ശി​യു​ടെ​യും (23) സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.

മേ​യ് ഏ​ഴി​ന് അ​ബു​ദാ​ബി-​കൊ​ച്ചി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​യ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി കോ​ട്ട​യം കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തേ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​യു​വാ​വ് ഉ​ൾ​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ എ​ത്തി​യ സ​ഹ​യാ​ത്രി​ക​രാ​യ എ​ട്ടു പേ​രു​ടെ​യും സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ മ​റ്റ് ഏ​ഴു പേ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. രോ​ഗം സ്ഥീ​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് മേ​യ് 13-ന് ​ബ​സി​ൽ കോ​ഴി​ക്കോ​ട്ട് എ​ത്തി​യ മ​ടു​ക്ക സ്വ​ദേ​ശി​യെ പി​താ​വും പി​തൃ​സ​ഹോ​ദ​ര​നും അ​വി​ടെ​യെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ്. പി​താ​വ്, പി​തൃ​സ​ഹോ​ദ​ര​ൻ, വീ​ട്ടി​ലെ​ത്തി​യ ശേ​ഷം യു​വാ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ അ​മ്മ, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്. യു​വാ​വി​നൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് ബ​സി​ൽ സ​ഞ്ച​രി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി. നേ​ര​ത്തെ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച ഉ​ഴ​വൂ​ർ സ്വേ​ദേ​ശി​നി​യും ര​ണ്ടു വ​യ​സു​ള്ള മ​ക​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

മേ​യ് ഒ​ൻ​പ​തി​ന് കു​വൈ​റ്റി​ൽ​നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വി​മാ​ന​ത്തി​ൽ വ​ന്ന് കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ഒ​ൻ​പ​തു പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.



Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും