ഇന്ന് 84 പേർക്ക് കോവിഡ്
ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. പരിശോധനാഫലം മൂന്നുപേർക്ക് നെഗറ്റീവായി. 5 പേരൊഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്തു നിന്നും 48 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തെലങ്കാന സ്വദേശി ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1088 പേര്‍ക്കാണ്.
കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7 കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം 1, ഇടുക്കി 1, ആലപ്പുഴ 1
ആറ് പുതിയ ഹോട്സ്പോട്ടുകള്‍ കൂടി. കാസര്‍കോട് മൂന്നും പാലക്കാട് രണ്ടും പഞ്ചായത്തുകള്‍, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയും ഹോട്സ്പോട്ടുകളായി. സംസ്ഥാനത്ത് ആകെ 82 ഹോട്സ്പോട്ടുകള്‍.
Comments
Post a Comment