വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; നിരവധി പേര് ഗുരുതരാവസ്ഥയില്‍, 7 മരണം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം എട്ടായി. നൂറുകണക്കിനു പേരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
ആർആർ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ജി പോളിമേഴ്സ് കന്പനിയിലെ വാതകപൈപ്പാണ് ചോർന്നിരിക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോർച്ചയുണ്ടായത്. സ്റ്റെറീൻ വാതകമാണു ചോർന്നതെന്നാണു സൂചന.
ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്നു പുറത്തേക്ക് ഇറങ്ങിയോടാൻ തുടങ്ങി. പലരും വഴിയിൽ വീണതായി റിപ്പോർട്ട് പറയുന്നു. 20 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അഞ്ചു കിലോമീറ്റർ പരിധിയിൽ വിഷവാതകം പരന്നതായി റിപ്പോർട്ടുണ്ട്.
വിഷവാതകം ശ്വസിച്ച് മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്,, മരണസംഖ്യ ഉയരുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്, വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്നശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുകയാണ്, ശാരീരികാസ്വാസ്ഥ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
Comments
Post a Comment