കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല; 5 പേര്‍ക്ക് രോഗമുക്തി
പ്രതീക്ഷയുടെ തീരത്തേക്ക് കേരളം
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ആർക്കും കോവിഡ് ഇല്ല. അഞ്ച് പേർ രോഗമുക്തി നേടി. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് രണ്ടുപേർക്കും രോഗമുക്തി. കാസർഗോഡിൽ ഇനി ചികിത്സയിലുള്ളത് ഒരാൾ മാത്രം.
സംസ്ഥാനത്ത് ഇതുവരെ 474 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേർ മാത്രമാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 16,693 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 16,383 പേര് വീടുകളിലും 310 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
Comments
Post a Comment