സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം വഴിയാണ് ഇവർക്ക് രോഗബാധ. വയനാട്ടിൽ നിന്ന് ചെന്നൈയില്‍ പോയി വന്ന ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും രോഗബാധ. ലോറിയുടെ ക്ലീനറുടെ മകനും കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ ചികില്‍സയില്‍. സംസ്ഥാനത്ത് പുതുതായി ആര്‍ക്കും രോഗമുക്തിയില്ല. ആകെ രോഗികൾ 502 ആയി. രോഗബാധിതരുടെ എണ്ണം 37. നിരീക്ഷണത്തിലുള്ളത് 21342. ഇന്ന് 1024 പേരുടെ സാംപിൾ ശേഖരിച്ചു.
Comments
Post a Comment