കോവിഡ് ഭീതിയിൽ കോട്ടയം; അ​തീ​വ ജാ​ഗ്ര​ത, ക​ടു​ത്ത നി​യ​ന്ത്ര​ണം

ജില്ലയിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ, ഏഴു പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളും ഹോട്സ്പോട്ടുകൾ

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു. രോ​ഗ​പ്ര​തി​രോ​ധ​ന​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​രും.

നിയന്ത്രണങ്ങൾ ഇങ്ങനെ
തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ, വി​ത​ര​ണ, വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മേ തു​റ​ക്കാ​വൂ. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ 33 ശ​ത​മാ​നം ഹാ​ജ​ര്‍ നി​ല​നി​ര്‍​ത്തി പ്ര​വ​ര്‍​ത്തി​ക്കാം. ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ക്കേ​ണ്ട​തി​ല്ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കൊ​ഴി​കെ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ഇ​റ​ക്ക​രു​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ഇന്നത്തെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​യും മ​റ്റ് പ്ര​ധാ​ന ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം. ഗു​രു​ത​ര​മ​ല്ലാ​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.


ഹോട്സ്പോട്ടുകൾ
അയ്മനം, അയർക്കുന്നം, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളാണ് ഇന്നലെ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. മുൻപ് വിജയപുരം,  പനച്ചിക്കാട്, മണർകാട്  പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകളും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.



Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും