കോട്ടയം: കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്ക്ക് നേരിട്ടുള്ള തീവണ്ടിയ്ക്ക് പ്രിയമേറുന്നു- പ്രതിദിന സർവീസാക്കണമെന്ന ആവശ്യവും ശക്തം ______________________________________________ കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 02.03 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പേ ബുക്കിംഗ് പൂർത്തിയാകുന്നതിനാൽ ഈ ട്രെയിന് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അതുകൊണ്ടുതന്നെ സർവീസ് പ്രതിദിനമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏറ്റവും നൂതനമായ LHB കോച്ചുകളാണ് വേളാങ്കണ്ണി ട്രെയിനിൽ നിലവിൽ ഉപയോഗിക്കുന്നത്. വൃത്തിയുള്ള കോച്ചുകളും ടോയ്ലറ്റുകളും മികച്ച മൈന്റൈനൻസും വേളാങ്കണ്ണി ട്രെയിൻ യാത്ര ഇപ്പോൾ കൂടുതൽ അവിസ്മരണീയമാക്കുകയാണ് എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 01.00 ന് പുറപ്പെട്ട് കോട്ടയം, കൊല്ലം ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്...
Comments
Post a Comment