കേരളത്തിന് ഇന്ന് ആശ്വാസ ദിനം
2 പേർക്ക് കോവിഡ്, 14 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട്ജി ല്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ് മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്.
അതേസമയം പതിനാല് പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായി. പാലക്കാട് - 4 കൊല്ലം -3 , കണ്ണൂർ - 2, കാസർകോട് - 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്കുകള്‍.
ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേർ ചികിത്സയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർആശുപത്രിയിലും കഴിയുന്നു. ഇന്നു 95 പേരെ ആശുപത്രിയിലാക്കി.
കണ്ണൂരിലാണ് കൂടുതൽ പേർ നിലവിൽ ചികിത്സയിലുള്ളത് 47 പേർ. കോട്ടയം 18 ഇടുക്കി 14 കൊല്ലം 12 കാസർകോട് 9 കോഴിക്കോട് 4 മലപ്പുറം,തിരുവനന്തപുരം രണ്ട് വീതം. പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം ചികിത്സയിലുണ്ട്.
തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ചേർത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകളുണ്ട്.
Comments
Post a Comment