കോട്ടയവും ഇടുക്കിയും റെഡ്സോണിൽ; അതീവ ജാഗ്രത
തിരുവനന്തപുരം: രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ കോട്ടയത്തെയും ഇടുക്കിയെയും റെഡ്സോണിൽ ഉൾപ്പെടുത്തി. ഈ ജില്ലകൾ നിയന്ത്രണം ശക്തമാക്കി.
മറ്റ് നാല് ജില്ലകൾ റെഡ് സോണായി തുടരും. ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി. അതേസമയം, കേരളത്തിലെ നാല് ജില്ലകളിൽ നിലവിൽ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല.എന്നത് ആശ്വാസകരമാണ്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ നിലവിൽ ആരും ചികിത്സയിലില്ല.
ഇന്ന് കോട്ടയത്തു 6, ഇടുക്കി 4 മറ്റു ജില്ലകളായ പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ രോഗികൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്.ഒരാൾക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് 13 പേർ രോഗമുക്തി നേടി. ഇന്ന് മാത്രം ആശുപത്രിയിൽ എത്തിയത് 104 പേർ. സംസ്ഥാനത്ത് 123 പേർ ചികിത്സയിലുണ്ട്.
Comments
Post a Comment