കോവിഡ് രോഗികളുടെ എണ്ണത്തിൽ കോട്ടയം രണ്ടാമത്

കോട്ടയം: കോട്ടയത്ത് 6 പേർക്കുകൂടി കോവിഡ് സ്ഥിതികരിച്ചതോടെ രോഗികളുടെ എണ്ണത്തിൽ കോട്ടയം രണ്ടാമതായി. കണ്ണൂരാണ് മുന്നിൽ, 49 പേർ. കോട്ടയത്ത് 5 ദിവസംകൊണ്ടാണ് 17 പേർ രോഗബാധിതരായത്. 
കോട്ടയത്ത് നിയന്ത്രണം കർശനമാക്കി.  ജില്ലയിൽ 3 ദിവസം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. വാഹനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ യാത്ര തുടങ്ങിയവ പൂർണമായി നിയന്ത്രിക്കും.

കോട്ടയത്തേക്കുള്ള അതിർത്തികൾ അടക്കാൻ അയൽജില്ലകളിലെ കളക്ടർമാർ ഉത്തരവ് ഇറക്കി. പ്രത്യേക അനുമതി ഇല്ലാതെ ആരെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കില്ല. അവശ്യ അടിയന്തര സർവീസുകൾ, ചരക്കുലോറികൾ എന്നിവ കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും കടത്തി വിടുന്നത്. അതിർത്തികളിൽ ശക്തമായ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി. വാഹനങ്ങൾ തടയാൻ ബാരിക്കേഡും നിരത്തി.



Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും