തദ്ദേശ തെരഞ്ഞെടുപ്പ് നിലവിലുളള വാർഡുകളുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താൻ തീരുമാനം. ഇതിനായി 2011ലെ ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം ഓരോന്നു വീതം കൂട്ടി പുനർവിഭജനം നടത്താനായി കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ഭേദഗതി നിയമങ്ങളിൽ പഴയനില പുനഃസ്ഥാപിക്കുന്ന ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പൽ ഭേദഗതി ഓർഡിനൻസുകൾക്ക് ഗവർണറോടു ശിപാർശ ചെയ്യാനാണ് തീരുമാനം.
വാർഡുകളുടെ എണ്ണം ഓരോന്നു വീതം വർധിപ്പിക്കാൻ നിർദേശിച്ചുള്ള പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതിനിയമങ്ങളുടെ അടിസ്ഥാനത്തിൽ വാർഡ് വിഭജന പ്രക്രിയയ്ക്കായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ മാർഗരേഖ പുറത്തിറക്കിയിരുന്നു.

Comments
Post a Comment