അതിരമ്പുഴയിൽ യുവാക്കൾ അറസ്റ്റ് വരിച്ചു


അതിരമ്പുഴ: അതിരമ്പുഴ ചന്തയിൽ ഇന്ന് രാവിലെ മുതൽ അതിരൂക്ഷമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. കോട്ടയത്തെയും ഏറ്റുമാനൂരിലെയും മാർക്കറ്റുകൾ അടച്ചിരുന്നതിനാലും ലോക്ഡൗൺ ആയാൽ ആവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടും എന്ന തോന്നലിലുമാണ് ജനങ്ങൾ കൂട്ടമായി അതിരമ്പുഴ മാർക്കറ്റിൽ എത്തിയത്.
നിയന്ത്രണ വിധേയമാകാത്ത രീതിയിൽ ജനങ്ങൾ അതിരംപുഴയിൽ വന്നതോട്കൂടി ഏതാനും യുവജനങ്ങൾ അതിരംപുഴയിൽ പ്രതിഷേധം നടത്തി. ജിൻസ് കുര്യൻ കുളങ്ങര, ജിപ്സൺ ജോയ് നടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അധികാരികൾ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്.
എന്നാൽ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് വലിയ വിമർശനവും പ്രതിഷേധവും വന്നതോടുകൂടി ഇവരെ പോലീസ് വിട്ടയച്ചു. 
ഇപ്പോൾ അതിരമ്പുഴ മാർക്കറ്റിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.




Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും