മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് നാട്ടിലേക്ക് മടങ്ങാം

തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും മടങ്ങി വരുവാൻ വഴിയൊരുക്കി കേന്ദ്രത്തിന്റെ പുതിയ മാർഗ നിർദ്ദേശം 

ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിൽ കുടുങ്ങി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. കുടിയേറ്റ തൊഴിലാളികൾ തീർത്ഥാടകർ വിദ്യാർഥികൾ വിനോദസഞ്ചാരികൾ എന്നിവർക്കാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.

ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കണം. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് തിരിച്ച് അയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനാണ് നിർദേശം. സംഘങ്ങളായി മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങൾക്കും കൂടിയാലോചിച്ച് തീരുമാനം എടുക്കാം.

വൈദ്യപരിശോധനകൾക്ക് ശേഷം രോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വർക്കാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുമതിയുള്ളത്. അതുപോലെതന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ  സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കും  സംസ്ഥാനങ്ങൾ രൂപം നൽകണം.
മടങ്ങിയെത്തുവർ സ്വന്തം വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യാത്രയ്ക്കായി അന്തർസംസ്ഥാന ബസ് സർവീസ് അനുവദിക്കാം. ബസുകളിലും സാമൂഹിക അകലം നിർബന്ധമാണ്.




Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും