സംസ്ഥാനത്ത് 4 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
നാലു പേർക്ക് കൂടി കോവിഡ്; കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകളില്ല
തിരുവനന്തപുരം: കേരളത്തിൽ നാലു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ 3, കാസർഗോഡ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. നാലുപേർ ചൊവ്വാഴ്ച രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടു. കണ്ണൂർ-2, കാസർഗോഡ്- 2 എന്നിങ്ങനെയാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയവരുടെ എണ്ണം.
ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 123 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. 20,773 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20,255 പേർ വീടുകളിലും 518 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Comments
Post a Comment