സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരാണ് രോഗമുക്തി നേടിയത്. കൊല്ലം ആറുപേർ തിരുവനന്തപുരം രണ്ടുപേർ കാസർകോട് രണ്ട് പേർ. കൊല്ലത്തെ അഞ്ച് പേർ സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്.
ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്. 20673 പേർ നിരീക്ഷണത്തിലുണ്ട്. 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി. 24952 സാംപിളുകൾ ഇതുവരെ ശേഖരിച്ച് പരിശോധിച്ചു.
23880 എണ്ണം നെഗറ്റീവാണ്.
കണ്ണൂരിൽ 47 പേർ നിലവിൽ ചികിത്സയിലുണ്ട് കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസർകോട് 13, തിരുവന്തപുരം 2 പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശ്ശൂർ, ആലപ്പുഴ, വയനാട് ജിലല്കരളിൽ ആരും ചികിത്സയിൽ ഇല്ല.
Comments
Post a Comment