Posts

Showing posts from August, 2025

കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

Image
കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നതിൽ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം. സാമ്പത്തിക, സൈനികശക്തിയിലും വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലും ഇന്ത്യ ശക്തിയായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം രാജ്യത്തിന്റെ സാമ്പത്തികനില തകർക്കുന്നതും ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതുമാണ്.    ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയുടെ അന്തസത്തയും ചൈതന്യവും സംരക്ഷിക്കാൻ കേരളം നടത്തിയ ശ്രമങ്ങൾ രാജ്യമാകെ ശ്രദ്ധ നേടിയതാണ്. രാജ്യത്തെ ഏറ്റവും നിക്ഷേപാന്തരീക്ഷമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളംമാറി. പൊതുവിദ്യാഭ്യാസരംഗം ലോക...

കോട്ടയം - നിലമ്പുർ - കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം

Image
കോട്ടയം : കോട്ടയം - നിലമ്പുർ - കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം. 16/08/25 മുതൽ 16326 കോട്ടയം - നിലമ്പുർ, 16325 നിലമ്പുർ - കോട്ടയം വണ്ടികളിൽ 2കോച്ചുകൾ കൂടി ചേർക്കുന്നു. ഇതോടെ മൊത്തം കോച്ചുകൾ 16ആയി മാറുന്നു. അതോടൊപ്പം വണ്ടിയിൽ രണ്ട് സെക്കന്റ് സിറ്റിംഗ് കോച്ചുകളിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 15/08/25 മുതൽ 16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രെസ്സിലും 17/08/25 മുതൽ 56311 കോട്ടയം - കൊല്ലം, 56302 കൊല്ലം - ആലപ്പുഴ, 56301 ആലപ്പുഴ - കൊല്ലം, 56307 കൊല്ലം - തിരുവനന്തപുരം, 56308 തിരുവനന്തപുരം - നാഗർകോവിൽ എന്നീ പാസഞ്ചർ വണ്ടികളിലും രണ്ട് കോച്ചുകൾ കൂടി ചേർന്ന് മൊത്തം 16കോച്ചുകൾ ആയിട്ടാകും സർവീസ് നടത്തുക  NB:- 16/08,17/08 തീയതികളിൽ 16326 നമ്പർ ട്രെയിൻ ഏറ്റുമാനൂർ നിന്നാണ് സർവീസ് ആരംഭിക്കുക 

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

Image
കോട്ടയം: കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു- പ്രതിദിന സർവീസാക്കണമെന്ന ആവശ്യവും ശക്തം ______________________________________________ കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 02.03 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ്‌ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പേ ബുക്കിംഗ് പൂർത്തിയാകുന്നതിനാൽ ഈ ട്രെയിന് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അതുകൊണ്ടുതന്നെ സർവീസ് പ്രതിദിനമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏറ്റവും നൂതനമായ LHB കോച്ചുകളാണ് വേളാങ്കണ്ണി ട്രെയിനിൽ നിലവിൽ ഉപയോഗിക്കുന്നത്. വൃത്തിയുള്ള കോച്ചുകളും ടോയ്ലറ്റുകളും മികച്ച മൈന്റൈനൻസും വേളാങ്കണ്ണി ട്രെയിൻ യാത്ര ഇപ്പോൾ കൂടുതൽ അവിസ്മരണീയമാക്കുകയാണ് എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 01.00 ന് പുറപ്പെട്ട് കോട്ടയം, കൊല്ലം ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്...

പ്രതിഷേധ സദസ്സ്

Image
അതിരമ്പുഴ: ഛത്തീസ്ഗഡ്ൽ മലയാളികളായ കന്യാസ്ത്രീകൾക്കെതിരായി എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബജരംഗദൾ മിഷനറി സമൂഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ  7 /8 /2025 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അതിരമ്പുഴ തേങ്കുളം ജംഗ്ഷനിൽ നിന്നും സെൻട്രൽ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നു. പ്രതിഷേധ സദസ്സ് ഉദ്ഘാടനം ബഹു തോമസ് ചാഴികാടൻ ex.MP.