Posts

Showing posts from July, 2025

നവോദയ വിദ്യാലയ പ്രവേശനപ്പരീക്ഷാ തീയതി നീട്ടി

Image
കോട്ടയം: കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി  ജൂലൈ 29 ല്‍ നിന്ന് ആഗസ്റ്റ് 13 ലേയ്ക്ക് മാറ്റി. വിശദവിവരങ്ങള്‍ navodaya.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9562901232, 0481 2578402.

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും

Image
അതിരമ്പുഴ:  ഭാരതത്തിൽ വർധിച്ചു വരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനത്തിനെതിരെയും ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സിസ്റ്റേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അതിരമ്പുഴ ഫൊറോനായുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടത്തപെടുന്നു. ആഗസ്റ്റ് 1-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6. 30 ന് വലിയപള്ളിയിൽ നിന്ന് പ്രതിഷേധറാലിയും അതിരമ്പുഴ ടൗൺ ചാപ്പലിനു സമീപം സമ്മേളനവും സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് കടുത്തുരുത്തി ഫൊറോനാ വികാരി റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ.