Posts

Showing posts from January, 2021

കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം; കോവിഡ് വാക്സിന്‍ ആദ്യഘട്ട വിതരണത്തിന് നാളെ (ജനുവരി 16) തുടക്കം

Image
കോട്ടയം : കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പിന് നാളെ(ജനുവരി 16) തുടക്കം കുറിക്കും. ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെന്നു കണ്ട അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയിലെ ഒന്‍പതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തശേഷമാണ് വാക്സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്സിന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ അന്തിമ ക്രമീകരണങ്ങള്‍ വിലയിരുത്തി.  വാക്സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍,   മെഡിക്കല്‍ വിദ്യാര്‍ഥികള...

തരിശുകാലം പഴങ്കഥയാക്കി 12 ഏക്കര്‍;ഇത് മൂന്നു കൂട്ടുകാരികളുടെ വിജയകഥ

Image
അതിരമ്പുഴ : കൂട്ടുകാരായ മൂന്ന് വനിതകള്‍ കൃഷിയിലും കൈകോര്‍ത്തപ്പോള്‍ തരിശ് കിടന്ന 12 ഏക്കര്‍  നിലത്ത് നെല്‍കൃഷി നിറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം  വാര്‍ഡിലെ കൈതകരി പള്ളിക്കണ്ടത്തിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സൗദാമിനി പ്രസന്നന്‍, സൗമ്യ രതീഷ്, ഡിജ എന്‍.പി എന്നിവര്‍ ചേര്‍ന്ന് തരിശു നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചത്. മൂവരും കല്ലറ മുണ്ടാര്‍ സ്വദേശിനികളാണ്. സ്വന്തം കൃഷിഭൂമിയില്‍ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തുള്ള പരിചയമാണ്  പുതിയ ചുവടുവയ്പ്പിന് ഇവര്‍ക്ക് കരുത്തായത്. ഇതിനു പുറമെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളിലൂടെയും മുണ്ടാറില്‍ ഇവര്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്.  ഉമ ഇനത്തില്‍ പെടുന്ന വിത്താണ് ഡിസംബര്‍ പകുതിയോടെ വിതച്ചത്. ഏക്കറിന് 40  കിലോഗ്രാം എന്ന തോതില്‍ 12 ഏക്കറിലേക്കുള്ള നെല്‍വിത്ത്  കൃഷി വകുപ്പ് സൗജന്യമായി നല്‍കി. സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി ഹെക്ടറിന്    40,000 രൂപ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് അതിരമ്പുഴ കൃഷി ഓഫീസര്‍ ലിനറ്റ് ജോര്‍ജ് പറഞ്ഞു.

കോട്ടയം ജില്ലയിൽ കോവിഡ് വാക്സിനേഷന്‍; ഡ്രൈ റണ്‍ ജനുവരി എട്ടിന്

Image
കോട്ടയം : കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ ജനുവരി എട്ടിന് നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്‍റെ എല്ലാ നടപടികളും ഇതിന്‍റെ  ഭാഗമായി ആവിഷ്കരിക്കും.  കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ്  പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഡ്രൈ റണ്‍ നടത്തുക. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് രാവിലെ ഒന്‍പതു മുതല്‍ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്സിന്‍ സ്വീകര്‍ത്താക്കളായി എത്തുക.  ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ്  വാക്സിനേഷനുമായി ബന്ധപ്പെട്ട കോവിന്‍ എന്ന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്തേണ്ട സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടുന്ന എസ്.എം.എസ് സന്ദേശം ഇവര്‍ക്ക് ലഭിക്കും.  ഡ്രൈ റണ്‍ കേന്ദ്രങ്ങളിലെ വാക്സിനേഷന്‍ ഓഫീസര്‍മാര്‍ക്ക് യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ചാല്‍ അതത് കേന്ദ്രങ്ങളി...