Posts

Showing posts from December, 2020

എസ്.എസ്.എൽ.സി, ഹയർ സെക്കൻററി പരീക്ഷകൾ മാർച്ച് 17 മുതൽ

Image
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷയും ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്  മാർച്ച് 17 മുതൽ 30  വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും.   ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതൽ സ്‌കൂൾതലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസലിങ്ങും സ്‌കൂൾതലത്തിൽ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്‌കൂളിൽ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി ഇക്കാര്യങ്ങൾ നിർവഹിക്കും. സ്‌കൂൾ, ഹയർസെക്കൻററി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ...

തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് 28നും 30 നും

Image
തിരുവനന്തപുരം : ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേക്ക് അതാത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിൽ കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.

തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം; വോട്ടെണ്ണല്‍ ഇന്ന്

Image
ഏറ്റുമാനൂര്‍ ബ്ലോക്കുതല  വോട്ടെണ്ണല്‍ കേന്ദ്രമായ അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വിലയിരുത്തുന്നു. കോട്ടയം : കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1512 ജനപ്രതിനിധികള്‍ ആരൊക്കെയെന്ന് ഇന്നറിയാം. ഡിസംബര്‍ പത്തിന് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്നു (ഡിസംബര്‍ 16) രാവിലെ എട്ടു മുതല്‍ 17 കേന്ദ്രങ്ങളിലായി നടക്കും. ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തലങ്ങളിലായി ആകെ 5432 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്.  ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകള്‍-146, ഗ്രാമപഞ്ചായത്തുകള്‍-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം. ജില്ലയില്‍ ആകെയുള്ള 1613627 വോട്ടര്‍മാരില്‍ 1193228 പേരാണ് ഈ തിരഞ്ഞെുടുപ്പില്‍ സമ്മതിദനാവകാശം വിനിയോഗിച്ചത്.  വോട്ടെണ്ണലിന്‍റെ അന്തിമ ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന വിവിധ കേന്ദ്രങ...

വോട്ടെണ്ണൽ നടപടികൾ ഇങ്ങനെ

Image
തിരുവനന്തപുരം : എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ എട്ടിന് ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതാത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലെ സെക്രട്ടറിമാരും ഏർപ്പാടാക്കും. വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾതന്നെ കമ്മീഷനെയും മീഡിയ സെൻ്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ട്രെൻഡ് സോഫ്റ്റ്‌വെയറിലേക്ക് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് വിവരം അപ്‌ലോഡ് ചെയ്യും. ഇതിനായി കൗണ്ടിംഗ് സെൻ്ററിൽ ബ്ലോക്ക് വരണാധികാരിയുടെ ഹാളിനു സമീപവും നഗരസഭകളിലെ കൗണ്ടിംഗ് സെറ്റുകളിലും ഡാറ്റാ അപ്‌ലോഡിങ് സെൻ്ററിന് വേണ്ടി പ്രത്യേകം മുറി സജ്ജമാക്കും. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക്‌ ഒരു ഹാളും ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേകം കൗണ്ടിംഗ് ഹാളുകളും മുറികളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിൽ ഓരോ വരണാധികാരിക്കും പ്രത്യേക കൗണ്ടിങ് ഹാൾ സജ്ജമാക്കും. ഓരോ ഗ്രാമ പഞ്ചായത്തിന്റെയും കൗണ്ടിംഗ് ഹാളിൽ വരണാധികാരിക്കുള്ള വേദിക്ക് സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കി...

ഇന്ന് 5218 പേർക്ക് കോവിഡ്, 5066 പേർ രോഗമുക്തർ

Image
ചികിത്സയിലുള്ളവർ 57,757;  ഇതുവരെ രോഗമുക്തി നേടിയവർ 6,16,666 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം:  കേരളത്തിൽ ചൊവ്വാഴ്ച  5218  പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂർ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂർ 149, ഇടുക്കി 104, കാസർഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്  കഴിഞ്ഞ 24 മണിക്കൂറിനിടെ  56,453  സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 733, ത...

മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Image
തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  പ്രഖ്യാപിച്ചു. ഡിസംബർ 17:  മലപ്പുറം, കോഴിക്കോട്, വയനാട് ഡിസംബർ 18:  കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്  പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പുറപ്പെടുവിച്ച സമയം-1 PM, 15/12/2020 KSEOC-KSDMA-IMD

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലം 16ന്

Image
തിരുവനന്തപുരം : ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 244 സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18,...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിലൂടെ അറിയാം

Image
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാൻ പുതിയ മൊബൈൽ ആപ്പ് തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതുമുതലുള്ള പുരോഗതി 'പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. 16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും.  സംസ്ഥാന, ജില്ലാ, കോർപറേഷൻ, നഗരസഭ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പിൽ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാൻ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. എസ്.എസ്.എൽ.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേർ ആപ്പിലൂടെ അറിഞ്ഞിരുന്നു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പ് ഗൂഗിൾ പ്‌ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. Follow us on facebook

കോട്ടയം ജില്ലയില്‍ 416 പുതിയ കോവിഡ് രോഗികള്‍

Image
കോട്ടയം :  കോട്ടയം ജില്ലയില്‍  416 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 414 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3437 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 146 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 455 പേർ രോഗമുക്തരായി. 5273 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 41552 പേര്‍ കോവിഡ് ബാധിതരായി.  36169 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13344 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. ചങ്ങനാശേരി -62 കോട്ടയം - 55 ഞീഴൂർ- 18 തീക്കോയി- 17 മാടപ്പള്ളി, വാഴൂർ-15 മാഞ്ഞൂർ- 12 ഏറ്റുമാനൂർ, കടുത്തുരുത്തി - 11 കുറിച്ചി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് - 9 മണിമല - 8 ചിറക്കടവ്, ഈരാറ്റുപേട്ട, തൃക്കൊടിത്താനം, ഉദയനാപുരം, വാഴപ്പള്ളി - 7  എരുമേലി, പായിപ്പാട്- 6 കിടങ്ങൂർ, കുമര...