കോട്ടയം ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
7 പേർക്ക് രോഗമുക്തി 121 പേർ ചികത്സയിൽ കോട്ടയം: കോട്ടയം ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു. രണ്ടു പേര്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 121 ആയി. ഇതില്‍ 43 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 38 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. ഇന്ന് ഏഴു പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 211 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ 90 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവര്‍...