Posts

Showing posts from April, 2021

കോട്ടയം ജില്ലയില്‍ 2140 പേര്‍ക്ക് കോവിഡ്

Image
കോട്ടയം: കോട്ടയം ജില്ലയില്‍  2140 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി  24.75 ശതമാനമാണ്.  2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി.  പുതിയതായി  8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേര്‍ രോഗമുക്തരായി.10878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 98633 പേര്‍ കോവിഡ് ബാധിതരായി. 86889  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-235 രാമപുരം-101 ഏറ്റുമാനൂര്‍-81 ചങ്ങനാശേരി-64 കുമരകം-55 മാഞ്ഞൂര്‍, കടുത്തുരുത്തി-54 വൈക്കം-53 പാമ്പാടി-48 എരുമേലി, അയര്...